Vegetable Garden
വീട്ടിൽത്തന്നെ നമുക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്തെടുക്കാം
ഞങ്ങളുടെ ചെറിയ അടുക്കളത്തോട്ട കാഴ്ചകളാകട്ടെ ഇന്ന്

കുറച്ച് കൃഷി ടിപ്സും

മുളക്

വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യമല്ലെങ്കിൽ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളകില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്
കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.
രണ്ട് ടേബിൾ സ്പൂൺ തൈരിൽ 5 ഗ്രാം പാൽക്കായം ചേർക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ഈ മിശ്രിതം നന്നായി ഇളക്കിച്ചേർത്ത് തളിച്ചാൽ മുളക് നന്നായി പൂവിടും.
രണ്ടു ശതമാനം വീര്യത്തിൽ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്താൽ കുരുടിപ്പ് തടയാം

തേയിലച്ചണ്ടി മുട്ടത്തോട് പുളിപ്പിച്ച കഞ്ഞി വെള്ളം ഇവയൊക്കെ വളർച്ചയ്ക്ക്
ഇതൊക്കെ വളർച്ചയ്ക്ക് വളരെ നല്ലതാണ്
…………….
വെണ്ട നടുമ്പോൾ.
വിത്ത് നേരിട്ട് പാകുകയോ സീഡ് ഇൻ ട്രേയിൽ നട്ട് മുളപ്പിച്ച ശേഷം മാറ്റി നടുകയോ ചെയ്യാം. മൂന്നു നാലു ദിവസം കൊണ്ട് വിത്തു മുളച്ചു തുടങ്ങും. നാലഞ്ച് ഇലകൾ വിരിഞ്ഞ ശേഷം വേണം മാറ്റി നടാൻ.
മണ്ണിന് നനവു കിട്ടാൻ പാകത്തിന് നനയ്ക്കണം അതേസമയം വേനൽ കടുക്കുമ്പോൾ നന്നായി നനച്ചു കൊടുക്കുകയും വേണം.

ഉറുമ്പിൻ്റെ ശല്യമുണ്ടാവാതിരിക്കാൻ പൊടിയുപ്പോ മഞ്ഞൾപ്പൊടിയോ ഇട്ടു കൊടുത്താൽ മതി. ഇലകളിലെ മഞ്ഞപ്പിന് കാരണമായ വെള്ളീച്ചയെ നേരിടാൻ വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ വേപ്പെണ്ണ മിശ്രിതം തളിക്കുക ഇത്കീടങ്ങൾ വരാതിരിക്കാനുപകരിക്കും

കറിവേപ്പ് ചെടികള്‍ക്ക് മികച്ച വളമായും കീടനാശിനിയായും കഞ്ഞിവെളളം ഉപയോഗിക്കാം. ബാഗിലും ചട്ടിയിലും വളരുന്ന കറിവേപ്പ് ചെടിയില്‍ രണ്ടോ മൂന്നോ ഇലകള്‍ വന്നു കഴിഞ്ഞിട്ടു വേണം കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കാന്‍.
……..
പടവലം നടുമ്പോൾ വിത്ത്‌ നേരിട്ട് പാകുക
ചാണകപൊടി, കരിഇലകള്‍, മണ്ണ് അല്പം കടലപിണ്ണാക്കും ചേര്‍ത്ത മണ്ണില്‍ വിത്തിടാം. വിത്ത്‌ രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം
വിത്ത്‌ മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം കടലപിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവ വളമായി നല്‍കാം പൂ ഇട്ടു കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം കൊടുക്കണം ,
ഇല ചുരുട്ടി പുഴു , കായീച്ച , തണ്ട് തുരപ്പൻ ഇവയുടെ ശല്യമുണ്ടാകും, പശുവിൻ മൂത്രം കാ‍ന്താരിയുടേയും വെളുത്തുള്ളിയുടെയുംമിശ്രിതം സ്പ്രേ ചെയ്തു ഇവയെ അകറ്റാം
………….
പയറിനു കുമിൾരോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാൻ കഞ്ഞിവെള്ളത്തിൽ ചാരം ചേർത്തു തളിക്കണം. പച്ചമുളകിനും

സ്വന്തമാവശ്യത്തിന് വെള്ളരികൃഷി ചെയ്യുന്നവര്‍ ജൈവവളം മാത്രം ഉപയോഗിച്ചു വിളയിച്ചെടുത്താല്‍ വര്‍ഷം മുഴുവന്‍ ഇവ സൂക്ഷിക്കാന്‍ കഴിയും. ചെടികള്‍ പടരാന്‍ തുടങ്ങുമ്പോള്‍ മരച്ചില്ലകളോ കരിയിലയോ കവുങ്ങിന്‍ പട്ടയോ നിലത്തു വിരിച്ചുകൊടുക്കേണ്ടതാണ്. വേനല്‍ക്കാലത്ത് തടത്തില്‍ പുതയിടണം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നനച്ചു കൊടുക്കുകയും വേണം

ഇലകളില്‍ കുരുടിപ്പ് ഉണ്ടാകുന്നത് വെള്ളീച്ചയുടെ ആക്രമണം കൊണ്ടാണ്. ഇതിനു വെളുത്തുള്ളി നീര് നേര്‍പ്പിച്ച് തളിച്ചാല്‍ മതി

………

കടലപ്പിണ്ണാക്ക് നല്ല ജൈവ വളമാണ്. അടുക്കള കൃഷിക്ക് ചാണകം ലഭിക്കുന്നില്ലങ്കിൽ കടലപ്പിണ്ണാക്ക് ജൈവവളമാക്കി ഉപയോഗിക്കാം. കടലപ്പിണ്ണാക്ക് ഒരു ലിറ്റർ വെള്ളത്തിൽ ഇട്ട് മൂന്ന് ദിവസം വെച്ച് പുളിപ്പിച്ചശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. കൂടാതെ കടലപ്പിണ്ണാക്ക്, പച്ച ചാണകം, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തും ജൈവ വളം ഉണ്ടാക്കാം.

#howtomakekitchengarden

Products You May Like

Articles You May Like

About Gardening Chronicle